യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനാലിറ്റിക്സ് (IoA) കേരളത്തിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ്- 2022 സംഘടിപ്പിക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 13 August 2022

യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനാലിറ്റിക്സ് (IoA) കേരളത്തിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ്- 2022 സംഘടിപ്പിക്കുന്നു


കൊച്ചി: കേരളത്തിലെ സര്‍വകലാശാലകളുമായി സഹകരിച്ച് അനലിറ്റിക്സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടന യുകെ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് അനലിറ്റിക്സ് (IoA) അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16-ന് കേരള സര്‍വകലാശാലയില്‍ ആരംഭിക്കുന്ന സമ്മിറ്റ് 25-ന് കാലിക്കറ്റ് സര്‍വകലാശാലയിലും 26-ന് എംജി സര്‍വകലാശാലയിലുമായാണ് നടക്കുക.

ബിസിനസ് അനലിറ്റിക്‌സ്, ഡാറ്റാ സയന്‍സ് എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മിറ്റ് സര്‍വകലാശാലകളിലെ കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. 

യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ISDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റ് വിവിധ സര്‍വകലാശാലകളിലെ അധ്യാപകര്‍ക്കും പങ്കെടുക്കുന്ന മറ്റെല്ലാവര്‍ക്കും അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സയന്‍സ് പഠനത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാനും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന അനലിറ്റിക്സ് മേഖലയിലേക്ക് കടന്നുവരാനും സഹായകരമാകും. വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ് ഐഎസ് ഡിസി. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്സ് കോഴ്സുകള്‍ ലഭ്യമാക്കാനായി എംജി സര്‍വ്വകലാശാലയുമായും ഈയിടെ ഐഎസ് ഡിസി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

 

മാറികൊണ്ടിരിക്കുന്ന ഇന്നത്തെ സമ്പദ്ഘടനയില്‍ പിടിച്ചുനില്‍ക്കാന്‍ വികസിച്ചുവരുന്ന നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് മനസിലാക്കേണ്ടതിന്റെയും അവ സ്വാംശീകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മിക്ക സ്ഥാപനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ഡാറ്റാ അനലിറ്റിക്സില്‍ പ്രാവീണ്യമുള്ള പ്രൊഫഷണലുകള്‍ക്കുള്ള ജോലി സാധ്യത ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാറ്റാ സയന്‍സ് രംഗത്തെ വിദഗ്ധരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന അനലിറ്റിക്സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022, അനലിറ്റിക്സ്, ഡാറ്റാ സയന്‍സ് രംഗത്ത പുത്തന്‍ രീതികളെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് ഹെഡ് ഓഫ് എഡ്യുക്കേഷന്‍ ഡോ. ക്ലെയര്‍ വാല്‍ഷ് പറഞ്ഞു. ക്വാണ്ടിറ്റേറ്റിവ്, ക്വാളിറ്റേറ്റിവ് ഡാറ്റാ അനാലിസിസ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാ അധിഷ്ഠിത പ്രക്രിയകള്‍, കാര്യക്ഷമമായ ബിസിനസ് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാനായി വികസിപ്പിക്കുന്ന നൂതന സംവിധാനങ്ങളും പ്രക്രിയകളും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും ഈ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  


അനലിറ്റിക്സില്‍ നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം ഇതേക്കറിച്ച് അവബോധം സൃഷ്ടിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് (IoA). ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും മനസിലാക്കാനും സഹായകരമായ ശൃംഖല സൃഷ്ടിക്കുന്നതിലും IoA മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ഡാറ്റാ അനലിറ്റിക്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് IoA ഈയിടെ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അനലിസ്റ്റ് കോംപിറ്റന്‍സി ഫ്രെയിംവര്‍ക്ക്, സമ്മിറ്റിനോട് അനുബന്ധിച്ച് ഇന്ത്യയിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.



Post Top Ad