കണ്ണൂർ:റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻറെയും ,റെയിൽവേ പൊലീസിന്റെയും സാന്നിധ്യം നാമമാത്രമാണ് എന്ന് യാത്രക്കാർ പരാതിപ്പെട്ടു .ട്രയിനിലെ മോഷണം തടയാൻ കൂടുതൽ പേരെ നിയമിക്കണം എന്നും മൊബൈൽ റേഞ്ച് ലഭിക്കാത്ത കൊങ്കൺ പാതയിൽ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താനും യാത്രക്കാർ ആവശ്യപ്പെട്ടു.കൂട്ടത്തോടെ അർദ്ധരാത്രിയിൽ കയറി വരുന്ന ഇവർ ,ആളുകളെ ഉറക്കാനുള്ള സ്പ്രേ കരുതുന്നുണ്ടെന്ന് സം ശയമുള്ളതായി റെയിൽവേ പോലീസ് പറഞ്ഞു .വിലപ്പെട്ട മൊബൈൽ ഫോണും മറ്റും നഷ്ടപ്പെട്ടവർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയാൽ മാസങ്ങൾ കഴിഞ്ഞാലും പ്രതിയെ പിടിക്കാറില്ല എന്നും യാത്രക്കാർ പരാതിപ്പെട്ടു .