പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം(62) അന്തരിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 17 April 2024

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം(62) അന്തരിച്ചു.


നാറാത്ത്: പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം(62) അന്തരിച്ചു. പരേതരായ സി.എഛ് പത്മനാഭൻ നമ്പ്യാരുടെയും സിഎം ജാനകിമ്മയുടെയും മകനാണ്. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാര മുൾപ്പെടെ നിരവധി ബഹുമതികൾ നേടിയ കളിയാട്ടം,കർമ്മയോഗി ,സമവാക്യം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും, അന്യ ലോകം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.മുയൽ ഗ്രാമം ,രവി ഭഗവാൻ ,കാട്ടിലൂടെ, നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ) ബലൻ (സ്മരണകൾ )പാവപ്പെട്ട കഥ ,ജീവിതം പൂങ്കാവനം ( പലവക )അനന്തം (പരീക്ഷണ കൃതി )കാശി (നോവൽ)തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.ജീവിതം പൂങ്കാവനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാറാത്തുള്ള മിഥിലയിൽ വച്ച് സുരേഷ് ഗോപിയും ,കാശി എന്ന നോവലിൻ്റെ പ്രകാശനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും ,അന്യ ലോകം എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം സിനിമ സംവിധായകനായ ജയരാജും , കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചേർന്നാണ് നിർവഹിച്ചത്. കെ.എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ ജയറാം, ശൈലജ , ഭാർഗവറാം , ലതീഷ്. സംസ്കാരം രണ്ട് മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.

We one kerala aj



Post Top Ad