എപ്പോ ഈ സ്ക്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കും? - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 December 2022

എപ്പോ ഈ സ്ക്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കും?

ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠിക്കാനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. 2019 ൽ ആരംഭിച്ച കെട്ടിടം ഇഴഞ്ഞ് നീങ്ങുന്ന കാഴ്ച്ച വേദനാജനകമാണ് 2019 ൽ ഹയർ സെക്കണ്ടറി ബാച്ച് ആരംഭിച്ചപ്പോൾ തന്നെ കെട്ടിടം പണിയും ആരംഭിച്ചു ക്ലാസ് ആരംഭിച്ചതാകട്ടെ ഹൈസ്കൂൾ വിഭാഗത്തിനായി നിർമ്മിച്ച ക്ലാസ് മുറികളിലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കെട്ടിടം പണി പൂർത്തിയാകാത്തതിനാൽ ഇന്നും ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഹൈസ്ക്കുൾ കെട്ടിടത്തിൽ തുടരുകയാണ് ഹയർ സെക്കണ്ടറി വിഭാഗത്തിന് വേണ്ട സൗകര്യങ്ങൾ ഒന്നും ഇല്ലാതെയാണ് അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. ഒരു ക്ലാസ് മുറിയിലാണ് പ്രിൻസിപ്പാളുടെയും അദ്ധ്യാപകരുടെയും ഓഫീസായി പ്രവർത്തിക്കുന്നത്. കെട്ടിടം പണി എപ്പോൾ തീരുമെന്ന് ആർക്കും പറയാൻ കഴിയുന്നില്ല പ്ലസ് വൺ പ്ലസ് ടു വിഭാഗങ്ങളിൽ 240 ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇവരിൽ 90 ശതമാനവും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ്. അടിസ്ഥാന സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ദുരിതമനുഭവിക്കുകയാണിവിടെ. പ്രിൻസിപ്പാൾ തസ്തിക മാത്രമാണ് ഇവിടെ നിലവിൽ ഉള്ളത് അദ്ധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള മുറവിളിയും തുടരുകയാണ് അതികൃതരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞില്ലങ്കിൽ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ദുരിതക്കയത്തിലാകാൻ പോകുന്നത്. കെട്ടിടം പണിയെങ്കിലും പൂർത്തിയാക്കി കുട്ടികൾക്ക് സമാധാനമായി പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കാൻ അതികൃത മുന്നോട്ട് വരണം . റിപ്പോർട്ട്: കെ. ബി.ഉത്തമൻ


Post Top Ad