കടുവയുടെ സാന്നിധ്യം, കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും: മന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 December 2022

കടുവയുടെ സാന്നിധ്യം, കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും: മന്ത്രി


 തിരുവനന്തപുരം: ഉളിക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും, ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു.മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. സജീവ് ജോസഫ്, എം.എൽ.എ മന്ത്രിയെ നേരിൽ കണ്ട്  നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽപ്രദേശത്തെ ജനങ്ങൾ ആകെ ആശങ്കയിൽ ആണെന്നും, ഉടനെ തന്നെ കടുവയെ കണ്ടെത്തി, കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും  എം.എൽ.എ മന്ത്രി ധരിപ്പിച്ചു. കടുവയെ പിടികൂടുന്നതിന് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

കണ്ണൂർ ഡി.എഫ്.ഒ യെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.  ഇന്ന് വൈകുന്നേരം ഡി.എഫ്.ഒ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


Post Top Ad