അഴിമതി: 85 പേർ സസ്പെൻഷനിൽ, 1613 പേർ അന്വേഷണം നേരിടുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 31 January 2023

അഴിമതി: 85 പേർ സസ്പെൻഷനിൽ, 1613 പേർ അന്വേഷണം നേരിടുന്നു




തിരുവനന്തപുരം• സംസ്ഥാന സർക്കാർ സർവീസിലെ 1613 ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. ഇതിൽ 1061 പേ‍ർക്കെതിരെ വിജിലൻസ് കേസ്. 129 പേർക്കെതിരെ അന്വേഷണം. 423 പേർക്കെതിരെ പ്രാഥമിക അന്വേഷണം. തദ്ദേശ വകുപ്പാണു അഴിമതിപ്പട്ടികയിൽ ഒന്നാമത് – 154. പിണറായി സർക്കാരിന്റെ രണ്ടു തവണയായുള്ള 6 വർഷത്തെ കണക്കാണിത്. ഇക്കാലയളവിൽ 16 ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു.

റവന്യു വകുപ്പിനാണു രണ്ടാം സ്ഥാനം – 97. സഹകരണ വകുപ്പ് – 61, സിവിൽ സപ്ലൈസ് – 37, പൊതുമരാമത്ത് – 29, വിദ്യാഭ്യാസം – 25,ആരോഗ്യം – 23, മോട്ടർ വാഹനം – 20, വ്യവസായം – 13, കൃഷി – 13, എക്സൈസ് – 11 എന്നീ വകുപ്പുകളാണു തൊട്ടു പിന്നിൽ. മറ്റു വകുപ്പുകളിൽ പത്തിൽ താഴെ കേസുകൾ മാത്രം. 85 ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. റവന്യു – 22, തദ്ദേശം – 19, ആരോഗ്യം – 8 എന്നിവരാണ് ആദ്യ സ്ഥാനക്കാർ.

അഴിമതിക്കേസുകളുടെ എണ്ണത്തിൽ പൊലീസും ഒട്ടും പിന്നിലല്ല. വിവിധ റാങ്കിലെ 31 ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വിജിലൻസ് കേസുണ്ട്. ഗുണ്ടാ – മാഫിയ ബന്ധമുള്ള 23 പൊലീസുകാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം വിവിധ ഘട്ടത്തിലാണ്. ഇതിൽ കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ളവർ വരെയുണ്ട്.

Post Top Ad