ആശയ സംവാദത്തിന്റെ ചൂളം വിളിയുമായി ഫൈന്‍ ട്യൂണ്‍ എക്സ് പ്രസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 17 January 2023

ആശയ സംവാദത്തിന്റെ ചൂളം വിളിയുമായി ഫൈന്‍ ട്യൂണ്‍ എക്സ് പ്രസ്


'യാത്രക്കാരുടെ ശ്രദ്ധക്ക്..ട്രെയിന്‍ നമ്പര്‍ 123 ഫൈന്‍ ട്യൂണ്‍ എക്സ് പ്രസ്  പാനൂര്‍ പിആര്‍എം എച്ച് എസ് എസില്‍ എത്തിയിരിക്കുന്നു. എല്ലാവരും അവരവരുടെ സീറ്റുകള്‍ ഉറപ്പിക്കുക' അപ്രതീക്ഷിതമായി കേട്ട  അനൗണ്‍സ്‌മെന്റ് പാനൂര്‍ എച്ച് എസ് എസിലെ കുട്ടികളില്‍ ആദ്യം കൗതുകമുണര്‍ത്തി. പിന്നയത് ചിരിയിലേക്ക് വഴിമാറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്നൊരുക്കിയ പഠന പ്രോത്സാഹന പരിപാടി 'ഫൈന്‍ട്യൂണിന്റെ ഭാഗമായി ചേതാവൂര്‍ എച്ച് എസ് എസ് അധ്യാപകന്‍ ഇ ഐ ലിതേഷ് കോളയാടാണ് ലോക്കോ പൈലറ്റായി വേറിട്ട രീതിയില്‍ ക്ലാസെടുത്തത്.

സാങ്കല്‍പ്പിക ഫൈന്‍ ട്യൂണ്‍ ട്രെയിന്‍ യാത്രക്ക് മുന്നേ മനുഷ്യന് സാധിക്കാത്തത് എന്തേലുമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും മറുപടി. എന്നാല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മനുഷ്യന് കഴിയാത്തതായി ഒന്നുമില്ലെന്ന കാര്യം യാത്ര പൂര്‍ത്തിയായതോടെ അവര്‍ തിരിച്ചറിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് രസകരമായ ആശയസംവാദത്തിനുള്ള വേദിയായി ട്രെയിന്‍ യാത്ര മാറി.
ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മികച്ച വിജയം ഉറപ്പാണെന്ന് ഫൈന്‍ട്യൂണിലൂടെ അവര്‍ തിരിച്ചറിഞ്ഞു. കൂടാതെ ലിതേഷ് കോളയാട് അവതരിപ്പിച്ച മാജിക്കും കുട്ടികള്‍ക്ക് വിസ്മയമായി. പലരും സ്വന്തം കഴിവുകള്‍ ഉള്ളിലൊതുക്കി ജീവിക്കുകയാണെന്നും ഓരോ മനുഷ്യര്‍ക്കും വ്യത്യസ്ത കഴിവുകളുണ്ടെന്നും കുട്ടികള്‍ ക്ലാസിലൂടെ തിരിച്ചറിഞ്ഞു. ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്നും ലഹരിക്കെതിരെ പോരാടുമെന്നും പ്രതിജ്ഞ ചെയ്താണ് വിദ്യാര്‍ഥികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത്.
പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ പി കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ വി അബ്ദുല്‍മുനീര്‍അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ശീതളകുമാരി, പിടിഎ പ്രസിഡന്റ് കെ കെ സുധീര്‍കുമാര്‍, അധ്യാപകരായ വി പി സജീര്‍, സിഎം ബിഷ, ഐ ആന്‍ഡി പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഇ കെസജീര്‍ സംസാരിച്ചു.
ചുണ്ടങ്ങാപ്പൊയില്‍ എച്ച് എസ് എസില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീരഞ്ജിനി അധ്യക്ഷത വഹിച്ചു. ലിതേഷ് കോളയാട് ക്ലാസെടുത്തു. തലശ്ശേരി നോര്‍ത്ത് എ ഇ ഒ വി ഗീത, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രദീപന്‍, ബിപിസി സി ജലചന്ദ്രന്‍, ഐ ആന്റ് പി ആര്‍ ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് വി നിത്യ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് തോട്ടത്തി എന്നിവര്‍ സംസാരിച്ചു.
പറശ്ശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പി കെ രൂപേഷ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സില്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്‌സണ്‍ ഒ വി പുരുഷോത്തമന്‍ ക്ലാസെടുത്തു. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ജെ കെ പാര്‍വതി, ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍ വി സൗമ്യ എന്നിവര്‍ പങ്കെടുത്തു.
പ്രത്യേകം തയ്യാറാക്കിയ മൊഡ്യുള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ 50 പേരാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം 'ദ ട്രാപ്പ്' വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണവും നടന്നു.
18ന് രാവിലെ 10 മണിക്ക് ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജിതിന്‍ ശ്യാം ക്ലാസെടുക്കും. സരീഷ് പയ്യമ്പള്ളിയുടെ നേതൃത്വത്തില്‍ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളിലും 20ന് രാവിലെ 9.30ന് മുഴപ്പിലങ്ങാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പരിപാടി നടക്കും. 19ന് ഉച്ചക്ക് രണ്ട് മണിക്ക് മാട്ടൂല്‍ സി എച്ച് എം കെ എസ് ജി എച്ച് എസ് എസില്‍ എന്‍ രാജേഷ് ക്ലാസെടുക്കും. 19ന് ഉച്ചക്ക് 1.30ന് കൂത്തുപറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലിതേഷ് കോളയാടും 20ന് രാവിലെ 9.30ന് രാമന്തളി ഒ കെ കെ എസ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബിജു വാഴവളപ്പിലും ക്ലാസെടുക്കും

Post Top Ad