ഛത്തീസ്ഗഡ്: 11 വയസുകാരിയായ മകളെ രക്ഷിക്കാൻ കാട്ടുപന്നിയോട് പോരാടിയ യുവതി മരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ പസാൻ വനമേഖലയിലെ തെലിയമാർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ദുവാഷിയാ ബായി (45)യാണ് കൊല്ലപ്പെട്ടത്. മകൾ റിങ്കിക്കൊപ്പം വീട്ടിനടുത്ത കൃഷിയിടത്തിലേക്ക് പോയപ്പോഴാണ് സംഭവം.യുവതി മണ്ണ് കുഴിക്കുന്നതിനിടെയായിരുന്നു കാട്ടുപന്നി മകളുടെ നേരേക്ക് പാഞ്ഞടുത്തതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാംനിവാസ് ദഹായത്തിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതുകണ്ട യുവതി മകളെ ഓടിവന്ന് മാറ്റി നിർത്തി കാട്ടുപന്നിയുമായി ഏറ്റുമുട്ടി. ഏകദേശം അരമണിക്കൂറോളം കാട്ടുപന്നിയുമായി യുവതി മല്‍പിടുത്തത്തിലേര്‍പ്പെട്ടു. കൈയിലുണ്ടായിരുന്ന കോടാലി കൊണ്ട് കാട്ടുപന്നിയെ കൊന്നെങ്കിലും യുവതിക്ക് ഗുരുതമായി പരിക്കേൽക്കുകയായിരുന്നു.മകൾ റിങ്കിക്ക് നിസാര പരിക്കുകൾ മാത്രമാണ് ഉള്ളത്. മകൾ ഗ്രാമത്തിലേക്ക് ഓടിപ്പോയി വിവരം എല്ലാവരെയും അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.റിങ്കിയെ ചികിത്സയ്ക്കായി പസാനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Monday, 27 February 2023
Home
Unlabelled
മകൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; ഒറ്റക്ക് പോരാടി അമ്മ, ഒടുവിൽ മരണത്തിന് കീഴടങ്ങി
മകൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; ഒറ്റക്ക് പോരാടി അമ്മ, ഒടുവിൽ മരണത്തിന് കീഴടങ്ങി

About Weonelive
We One Kerala