ഛത്തീസ്ഗഢ് : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ് സ്ഫോടനമാണ് ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍ പറഞ്ഞു.