ചൈനീസ് വാഹന ബ്രാൻഡായ എം ജി മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയുടെ വില പ്രഖ്യാപിച്ചു. ഈ കുഞ്ഞൻ വാഹനത്തിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനമെന്ന പേരും കോമറ്റ് ഇ വി സ്വന്തമാക്കി. വാഹനത്തിനുള്ള ബുക്കിംഗ് 2023 മെയ് 15-ന് തുറക്കും. ഡെലിവറികളും ഉടൻ ആരംഭിക്കും. തിരഞ്ഞെടുത്ത നഗരങ്ങളിലെ കമ്പനി ഡീലർഷിപ്പുകളിൽ വാഹനം ഇപ്പോൾ ടെസ്റ്റ് ഡ്രൈവുകൾക്ക് ലഭ്യമാണ്. പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തന ചെലവുള്ള വാഹനം കൂടിയാണ് കോമറ്റ് എന്നാണ് എം ജി അവകാശപ്പെടുന്നത്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നാണ് ഈ വാഹനത്തിന്റെ സവിശേഷത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.