ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളി ഉള്‍പ്പടെ 24 ഇന്ത്യക്കാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 April 2023

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മലയാളി ഉള്‍പ്പടെ 24 ഇന്ത്യക്കാർ

 


ഹൂസ്റ്റണ്‍: ഒമാന്‍ തീരത്ത് ഇറാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ എണ്ണക്കപ്പലില്‍ കുടുങ്ങിയിരിക്കുന്നത് മലയാളി അടക്കം 24 ഇന്ത്യക്കാര്‍. ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ തുറമുഖത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്ന് കപ്പലിന്റെ ഓപ്പറേറ്റര്‍മാർ അറിയിച്ചു. എറണാകുളം സ്വദേശിയായ എഡ്വിന്‍ ആണ് കപ്പലിലുള്ള മലയാളി. എഡ്വിനെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ നിന്നുള്ള വിവരം മാത്രമാണ് തങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നും എംബസിയുമായി ബന്ധപ്പെട്ടതായും കുടുംബം അറിയിച്ചു.

വ്യാഴാഴ്ച 1.15ന് കുവൈറ്റില്‍ നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. അമേരിക്കന്‍ കപ്പല്‍ തങ്ങളുടെ കപ്പലുകളില്‍ ഒന്നില്‍ ഇടിച്ചെന്നും ഇതിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും ഇറാന്‍ പ്രതികരിച്ചു. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇറാന്റെ ഇത്തരത്തിലുള്ള ഇടപെടല്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Post Top Ad