സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: പി. ആർ. ഡി ഫോട്ടോഗ്രഫി മത്സരം നടത്തുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം: പി. ആർ. ഡി ഫോട്ടോഗ്രഫി മത്സരം നടത്തുന്നുസംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. 'വികസനം, ക്ഷേമം - സന്തോഷക്കാഴ്ചകൾ' ആണ് വിഷയം. എൻട്രികൾ ഏപ്രിൽ 20നകം നൽകണം.

https://chat.whatsapp.com/CwESWcicYtDIUlGB8U3USd


https://forms.gle/Cp6CkmCDGbidpgf96 എന്ന ലിങ്ക് മുഖേന എൻട്രി നൽകാം.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം സമ്മാനം ലഭിക്കും. പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും. ഒരാൾക്ക് 10 എം.ബിക്ക് മുകളിലുള്ള മൂന്നു എൻട്രികൾ വരെ അയയ്ക്കാം. നിലവാരമില്ലാത്ത ഫോട്ടോകൾ പരിഗണിക്കില്ല. ഡിജിറ്റൽ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ മാത്രമാണ് പരിഗണിക്കുക. മൊബൈൽ ഫോൺ ചിത്രങ്ങൾ സ്വീകരിക്കില്ല.

മാധ്യമസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്നവർക്കും പ്രൊഫഷണൽ, അമച്വർ ഫോട്ടോഗ്രാഫർമാർക്കും അപേക്ഷിക്കാം. കൃത്രിമ ഫോട്ടോകൾ സ്വീകരിക്കില്ല. ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള എഡിറ്റിംഗ് പാടില്ല. എന്നാൽ ക്രോപ്പിങ്, നിറവ്യതിയാനം എന്നിവ യഥാർത്ഥ ഫോട്ടോയുടെ ആധികാരികതയും വിശ്വാസ്യതയും ഹനിക്കാതെ നടത്താം. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവയും നൽകണം. മത്സരത്തിന് ലഭിക്കുന്ന ഫോട്ടോകൾ പി. ആർ. ഡിക്ക് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അവകാശമുണ്ടായിക്കും. സമ്മാനാർഹമായ ചിത്രങ്ങളുടെ ഒറിജിനൽ ഫയൽ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കണം. അവാർഡുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെതായിരിക്കും

Post Top Ad