ചക്കരക്കല്ല് | ഇരിവേരി മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 1.30-ന് സയ്യിദ് മുത്തന്നൂർ തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന മഖാം സിയാറത്തോടെ ആരംഭിക്കും. രാത്രി എട്ടിന് മത പ്രഭാഷണം അബ്ദുന്നാസർ ദാരിമി കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. അബ്ദുള്ള സലിം വാഫി മുഖ്യപ്രഭാഷണം നടത്തും.ശനിയാഴ്ച രാത്രി എട്ടിന് സയ്യിദ് ആട്ടീരി തങ്ങൾ പ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10-ന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തും. രാത്രി എട്ടിന് പ്രഭാഷണം. തിങ്കളാഴ്ച രാത്രി എട്ടിന് അനസ് അമാനിയുടെ പ്രഭാഷണം. ചൊവ്വാഴ്ച രാവിലെ 10-ന് ഉറൂസിന്റെ സമാപനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് അന്നദാനം.