അനുമതി ഇല്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ നടപടി: ഡിജിപി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 April 2023

അനുമതി ഇല്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ നടപടി: ഡിജിപി

 


തിരുവനന്തപുരം∙ സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനിൽകാന്ത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്.കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും.

പൊലീസ് വകുപ്പിൽ ജോലി നോക്കുന്ന നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതിക്കായി അപേക്ഷ സമർപിച്ചശേഷം മുൻകൂർ അനുമതി ലഭിക്കുന്നതിനു മുൻപ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതായി ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. അഭിനയിക്കുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥർ പ്രത്യേക ഫോമിൽ അപേക്ഷ നല്‍കണം. അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുൻപ് യൂണിറ്റ് മേലധികാരിയുടെ ശുപാർശ ഉൾപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകണം. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി


.

Post Top Ad