തിരുവനന്തപുരം : സംസ്ഥാന യുവജന കമീഷന് അധ്യക്ഷനായി എം ഷാജറിനെ നിയമിച്ചു. നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം.
കണ്ണൂര്‍ എം എം ബസാര്‍ പൂരക്കുന്ന് സ്വദേശിയായ ഷാജര്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.
എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല യൂണിയന് ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചു. കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന് ഹാദി, അയ്റ എമിന്.