ലഹരിക്കെതിരെഎടക്കാട് ബ്ലോക്ക് പഞ്ചായത്ത് : 'കലയാട്ടം ' ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 25 April 2023

ലഹരിക്കെതിരെഎടക്കാട് ബ്ലോക്ക് പഞ്ചായത്ത് : 'കലയാട്ടം ' ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ

 



എടക്കാട്: വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കലയാട്ടം ക്യാമ്പയിന്‍ നടത്തും. ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ വിവിധ പരിപാടികള്‍ നടത്തും.

ഏപ്രില്‍ 29നു വൈകിട്ട് 4.30ന് ചാല ബസാറില്‍ വിളംബര റാലിയും ക്യാമ്പയിന്‍ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള നിര്‍വഹിക്കും. 30ന് കണ്ണൂര്‍ സിറ്റി തയ്യിലിലെ ഐആര്‍പിസി സാന്ത്വന കേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തും.

മെയ് ഒന്നിന് രാവിലെ ചാല, കൊളച്ചേരി, കാടാച്ചിറ, ഇരിവേരി, മുണ്ടേരി എന്നിവിടങ്ങളില്‍ പരിസര ശുചീകരണവും. മൂന്ന്, നാല് തീയ്യതികളില്‍ കാടാച്ചിറയില്‍ കരകൗശല, ഒറിഗാമി ശില്‍പശാലയും സംഘടിപ്പിക്കും. രാവിലെ 10മുതല്‍ ഉച്ചവരെയാണ് ശില്‍പശാല.

അഞ്ചിന് രാവിലെ 10ന് കോട്ടൂരില്‍ ആടാംപാടാം നാടന്‍പാട്ട് ശില്‍പശാലയും നടത്തും. ആറിന് വൈകിട്ട് ചക്കരക്കല്‍, പെരളശ്ശേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ കലാജാഥയും ഫ്‌ളാഷ്‌മോബും അരങ്ങേറും. ഏഴിന് രാവിലെ 10 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പയിന്റെ സമാപനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഫെല്ലോഷിപ് പഠിതാക്കളുടെ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിവേരി അങ്കണവാടി എന്നിവിടങ്ങളിലെ മതിലുകളിൽ ലഹരിവിരുദ്ധ ചുമര്‍ ചിത്രങ്ങള്‍ വരക്കും.

Post Top Ad