ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹരജിയാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തുന്നത്. ദേവപ്രശ്‌നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നുമാണ് കൊട്ടാരത്തിന്റെ ആവശ്യം.ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നും ഇവര്‍ ഉന്നയിക്കുന്നു.തിരുവാഭരണ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. ജസ്റ്റിസ് കൃഷ്ണമുരാരി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മരണപ്പെട്ട ഹര്‍ജ്ജിക്കാര്‍ക്ക് പകരമായ് കക്ഷിയാകാന്‍ അവരുടെ ബന്ധുക്കളോട് രേഖകള്‍ സമര്‍പ്പിയ്ക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ വട്ടം കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.
Tuesday, 18 April 2023
Home
Unlabelled
ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

About Weonelive
We One Kerala