വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20 നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍ നടക്കുക. തമ്പാനൂര്‍ നിന്നും രണ്ടാമത്തെ പ്ലാറ്റഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും.
Tuesday, 18 April 2023
Home
Unlabelled
വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; ട്രെയിന്‍ പുറപ്പെട്ടത് തമ്പാനൂരില്‍ നിന്ന്
വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; ട്രെയിന്‍ പുറപ്പെട്ടത് തമ്പാനൂരില്‍ നിന്ന്

About Weonelive
We One Kerala