കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്. 7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്. പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്. വാക്‌സിനേഷൻ ഷീറ്റിൽ നിന്നാണ് കുത്തിവെയ്പ്പ് മാറിയപോയ വിവരം കുടുംബം അറിഞ്ഞത്.ശരീക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് സംഭവിച്ച പിഴവ് കൂടുതൽ വ്യക്തമായി.ചികിത്സ പിഴവിനെതിരെ കുടുംബം ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി . ഗുരുതര വീഴ്ചയെന്ന് എറണാകുളം എംഎൽഎ ടി ജെ വിനോദ് ട്വന്റിഫോറിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തി വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Saturday, 15 April 2023
Home
Unlabelled
പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം
പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

About Weonelive
We One Kerala