പുവ്വാട്ടുപറമ്പ് (കോഴിക്കോട്): കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി. ഭാസ്കരൻ (73) അന്തരിച്ചു.
സംസ്കാരം നാളെ (21-04-2023-വെള്ളി) രാവിലെ 10:00-മണിക്ക് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.ദീർഘകാലം കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുകയും അവരെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന അദ്ദേഹം 2005 ൽ റവന്യൂ വകുപ്പിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാരായി വിരമിക്കുകയായിരുന്നു.സമീപകാലത്ത് അദ്ദേഹം എഴുതിയ ഒരു ദലിതന്റെ ആത്മകഥ" ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്കാ രങ്ങൾ നേടുകയും ചെയ്തു.രജിസ്ട്രാറായി വിരമിച്ച പി.എം. മണിയാണ് ഭാര്യ.ഏക മകൾ ഡോ. നീതു ഭാസ്കർകൽക്കത്ത ജെ.എൻ.എം. മെഡിക്കൽകോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ്.മരുമകൻ: ബി കെ വൈശാഖ് (മാതൃഭൂമി).സഹോദരങ്ങൾ: ടി.പി. ബാലകൃഷ്ണൻ (കെ.എസ്. ഒ), ടി.പി. ശാരദ (ബേപ്പൂർ വില്ലേജ് ഓഫിസ്,ടി.പി. രാധാകൃഷ്ണൻ (എസ്.ഇ.യു.എഫ്), ടി.പി. ഉഷാകുമാരി, പരേതയായ കമല.പരേതരായ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ കരിയാത്തൻ മാസ്റ്റർ, ഇക്കാച്ചി എന്നിവർമാതാപിതാക്കളാണ്.