ക്ഷേമ പദ്ധതികൾക്ക്‌ കൈയടിച്ച്‌ നാട്‌ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 21 April 2023

ക്ഷേമ പദ്ധതികൾക്ക്‌ കൈയടിച്ച്‌ നാട്‌


കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ  നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ജില്ലയിൽ സിപിഐ എം  നേതൃത്വത്തിലുള്ള ഗൃഹസന്ദർശന പരിപാടിക്ക്‌ തുടക്കമായി. നേതാക്കളെയും പ്രവർത്തകരെയും  വീട്ടുകാർ സൗഹാർദത്തോടെ സ്വീകരിച്ചു.  എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിലും പദ്ധതികളിലും ജനങ്ങൾ നല്ല മതിപ്പാണ്‌ പ്രകടപ്പിച്ചത്‌. വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കാനുള്ള ശ്രമം  തുടരണമെന്ന അഭിപ്രായമുയർന്നു. സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനുള്ള നടപടി    ഉണ്ടാവണമെന്ന നിർദേശങ്ങളുമുണ്ടായി. ജനപക്ഷത്തുനിന്ന്‌ ഇക്കാര്യങ്ങളിൽ   ആവശ്യമായ ഇടപെടലുകൾ ഉണ്ടാവുമെന്ന്‌ നേതാക്കൾ ഉറപ്പുനൽകി. കണ്ണൂർ ടൗൺ വെസ്‌റ്റ്‌ ലോക്കലിൽ പാറക്കണ്ടി, കാനത്തൂർ എന്നിവിടങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം. കല്ലാളത്തിൽ ശ്രീധരൻ, പി വി കെ നമ്പ്യാർ എന്നിവരുടെ വസതികളും സന്ദർശിച്ചു. ജില്ലാ കമ്മിറ്റി അംഗം എം ഷാജർ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ഒ കെ വിനീഷ്‌, കെ വി ദിനേശൻ എന്നിവർ ഒപ്പമുണ്ടായി.

Post Top Ad