ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുക യായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി കണ്ണവം സ്വദേശി സഹദ് (27) പിടിയിലായി.
വാഹനത്തിൽ ഉണ്ടായിരുന്ന കറുത്ത ബാഗിൽ നിന്നുമാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്ന എം ഡി എം എ കണ്ടെടുത്തത്. ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു.
വാഹന പരിശോധയിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് ടി, ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാംരാജ് എം വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ മുമ്പാകെ ഹാജരാക്കി. തുടർന്ന് മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി