ഒ.വി റോഡില്‍ സംഗമം ജങ്ഷനു സമീപം മെട്രോ സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിങിനു മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലൈന്‍ സ്റ്റുഡിയോയുടെ ലേസര്‍ പ്രിന്റിങ് റൂം കത്തി നശിച്ചു.
വെള്ളിയാഴ്ച്ച . വൈകുന്നേരം മൂന്നോടെ തീപിടിത്തമുണ്ടായത്. ലേസര്‍ പ്രിന്ററും അനുബന്ധ ഉപകരണങ്ങള്‍ കത്തി നശിച്ചു. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
തലശേരി, പാനൂര്‍ അഗ്നിരക്ഷാസേനകളുടെ മൂന്നു യൂനിറ്റുകളെത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക്ക് ഉള്‍പെടെ കത്തി നശിച്ചതിനാല്‍ വിഷ പുക പുറത്തുവന്നതോടെ അഗ്നിരക്ഷാസേന ബ്ലോവര്‍ ഉപയോഗിച്ചാണ് നിര്‍വീര്യമാക്കിയത്. അഞ്ചുലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായതായി കടയുടമ അനീഷ് പറഞ്ഞു. തലശേരി അഗ്നിരക്ഷാസേനയുടെ സ്റ്റേഷന് അസി. ഓഫിസര്‍മാരായ കെ. മനോജ് കുമാര്‍, ദീപുകുമാര്‍ എന്നിവരുടെ തീയണക്കാന്‍ നേതൃത്വം നല്കി.