കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം: സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 24 April 2023

കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം: സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കും


കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കാൻ എം വിജിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ) അറിയിച്ചു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 2,27,24,645 രൂപ അനുവദിച്ച് ഭരണാനുമതിയായിട്ടുണ്ട്. നടപടികൾ പൂർത്തിയായാൽ സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറക്കും. കേരള റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ (എൽഎ) ടി വി രഞ്ജിത്ത്, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി, കേരള റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ ലിമിറ്റഡ് എഞ്ചിനീയർ അക്ഷയ് സുധി എന്നിവർ പങ്കെടുത്തു

Post Top Ad