കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാർ കൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 25 April 2023

കണ്ണൂർ വിമാനത്താവളത്തിൽയാത്രക്കാർ കൂടി

 


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. മാർച്ചിൽ 1,14,292 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഏതാനും മാസമായി ക്രമമായി വർധിച്ചിരുന്ന യാത്രക്കാരുടെ എണ്ണം ഫെബ്രുവരിയിൽ കുറഞ്ഞിരുന്നു. 1,06,540 യാത്രക്കാരാണ് ഫെബ്രുവരിയിൽ ഉണ്ടായിരുന്നത്. ജനുവരിയിൽ 1,24,547 യാത്രക്കാരുണ്ടായിരുന്നതാണ് കുറഞ്ഞത്.

82,045 അന്താരാഷ്ട്ര യാത്രക്കാരും 32,247 ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. മൂന്നുമാസമായി നിർത്തിവെച്ചിരിക്കുന്ന കണ്ണൂർ-ഡൽഹി സർവീസ് പുനരാരംഭിക്കുന്നതോടെ യാത്രക്കാർ വർധിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹി സെക്ടറിൽ എയർ ഏഷ്യ സർവീസ് തുടങ്ങാൻ സാധ്യതയുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പടുത്തി മേയ് മുതൽ സർവീസ് തുടങ്ങാനാണ് ചർച്ചകൾ നടക്കുന്നത്. എയർ ഇന്ത്യയുടെ ലയനവുമായി ബന്ധപ്പെട്ടാണ് കണ്ണൂരടക്കമുള്ള നോൺ മെട്രോ നഗരങ്ങളിൽനിന്നുള്ള സർവീസുകൾ പിൻവലിച്ചത്. കോവിഡ് കാലത്ത് നിർത്തിവെച്ച ഗോവ, ഹുബ്ബള്ളി സർവീസുകളും പുനരാരംഭിച്ചിട്ടില്ല. യാത്രക്കാർ കുറവായതാണ് ഈ സെക്ടറുകളിൽ സർവീസില്ലാത്തതിന് കാരണമായി വിമാനക്കമ്പനികൾ പറയുന്നത്

Post Top Ad