തിരുവനന്തപുരം ന​ഗരത്തിൽ ഡ്രൈ ഡേ ദിനങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മദ്യവില്പന; യുവാവ് അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

തിരുവനന്തപുരം ന​ഗരത്തിൽ ഡ്രൈ ഡേ ദിനങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മദ്യവില്പന; യുവാവ് അറസ്റ്റിൽ

 


ഡ്രൈ ഡേ ദിനത്തിലെ വില്പനയ്‌ക്കായി എത്തിച്ച 100 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. വെട്ടുകാട് ബാലനഗർ സ്വദേശി സൂര്യയെന്ന് വിളിക്കുന്ന ശ്രീജിത്തിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. എല്ലാം ഡ്രൈ ഡേ ദിനങ്ങളിലും തിരുവനന്തപുരം നഗരത്തിലൂടെ സ്കൂട്ടറിൽ കറങ്ങിനടന്നാണ് ശ്രീജിത്ത് മദ്യം വിറ്റിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അനവധി തവണ എക്സൈസിന് പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കൃത്യമായി പ്ലാൻ ഒരുക്കിയ എക്സെസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ഇയാളുടെ സ്കൂട്ടറിൽ നിന്നുമായി 193 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിൽ 7 ലിറ്റർ പോണ്ടിച്ചേരി മദ്യവും ഉൾപ്പെടും.മദ്യം വിറ്റ 5000 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.

Post Top Ad