വളപട്ടണം | വളപട്ടണം പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കൊല്ലറത്തിങ്കൽ സെഞ്ച്വറി പ്ലൈവുഡ് കമ്പനിക്ക് സമീപത്താണ് പുഴയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വളപട്ടണം പോലീസും ഫയർ ഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം കരയിൽ എത്തിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.