രാജ്യത്ത് സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

രാജ്യത്ത് സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ

 


ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന രണ്ട് വിശാലമായ വായ്പാ വിഭാഗങ്ങളുണ്ട്; സുരക്ഷിത വായ്പകളും സുരക്ഷിതമല്ലാത്ത വായ്പകളും. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്, അത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തും. ഒരു സുരക്ഷിത ലോണിന്, കടം വാങ്ങുന്നവര്‍ ഈട് നല്‍കുന്ന ഒരു ജാമ്യമോ സെക്യൂരിറ്റിയോ നല്‍കണമെന്ന് ആവശ്യപ്പെടുന്നു, അതേസമയം സുരക്ഷിതമല്ലാത്ത ലോണ്‍ അങ്ങനെയല്ല. ഈ വ്യത്യാസം നിങ്ങളുടെ പലിശ നിരക്ക്, കടമെടുക്കല്‍ പരിധി, തിരിച്ചടവ് നിബന്ധനകള്‍ എന്നിവയെ ബാധിക്കുന്നു. സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പ തിരഞ്ഞെടുക്കുന്നതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്,

ഇപ്പോഴിതാ രാജ്യത്ത് സുരക്ഷിതമല്ലാത്ത വായ്പകള്‍ കൂടുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ രംഗത്ത് എത്തിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമല്ലാത്ത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വായ്പാ ദാതാക്കള്‍ രാജ്യത്ത് ഉണ്ട്. ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകളും വാണിജ്യ വായ്പകളും വാഗ്ദാനം ചെയ്യുന്ന നിരവധി മുന്‍നിര ബാങ്കുകളുണ്ട്. യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന്‍ മുന്നറിയിപ്പുമായി ആര്‍ബിഐ. യുഎസിലെ ബാങ്ക് തകര്‍ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. മൂലധനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്‍ബിഐ ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ബാങ്കുകള്‍ നല്‍കിയ വായ്പകള്‍ ആര്‍ബിഐ നിരീക്ഷിച്ചുവരികയാണ്. യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്‍, ഐഎല്‍ആന്‍ഡ്എഫ്സി എന്നിവയുടെ പ്രതിസന്ധികള്‍ക്കുശേഷം ഈ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കിട്ടാക്കടം ഉള്‍പ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച ധനസ്ഥിതിയിലാണ് ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളുള്ളത്. നിവിലെ സാഹചര്യം തുടരന്നു കൊണ്ടുപോകുന്നതിനാണ് ആര്‍ബിഐയുടെ ജാഗ്രത.

ഈടില്ലാതെ നല്‍കുന്ന റീട്ടെയില്‍ വായ്പകളില്‍ ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട ബിസിനസ് വായ്പകള്‍ തുടങ്ങിയവയാണ് ഈയിനത്തില്‍വരുന്നത്. ഇത്തരം വായ്പകളുടെ മൊത്തം വിഹിതം 2020 ജൂണിനുശേഷം മൂന്ന് ശതമാനത്തിലധികം വര്‍ധിച്ചതായി ആര്‍ബിഐ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നിശ്ചിത പരിധിക്കുള്ളില്‍ തുടരാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിഐയുടെ കണക്കുപ്രകാരം 2022 ഫെബ്രുവരി മൂതല്‍ 2023 ഫെബ്രുവരിവരെ നല്‍കിയ ഈയിനത്തിലെ വായ്പകള്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്കുള്ള വായ്പയായ 1.18 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണിത്. ഭവനവായ്പയായി ഈ കാലയളവില്‍ 2.49 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കെയര്‍ റേറ്റിങിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈടില്ലാത്ത വായ്പാ വിപണി 13.2 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്. ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടും സുരക്ഷിതമല്ലാത്ത ഇത്തരം വായ്പകള്‍ മറ്റ് റീട്ടെയില്‍ ലോണുകളേക്കാള്‍ വേഗത്തിലാണ് കൂടുന്നതെന്ന് ബാങ്കിങ് മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. സുരക്ഷിതമല്ലാത്തതുമായ വായ്പ തിരഞ്ഞെടുക്കുന്നതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട് അതുകൊണ്ടാണ് ജാഗ്രതാ നിര്‍ദേശവുമായി ആര്‍ബിഐ രംഗത്ത് എത്തിയിരിക്കുന്നത്.


Post Top Ad