എഐ ക്യാമറാ ഇടപാട്; കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

എഐ ക്യാമറാ ഇടപാട്; കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ

 


തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് കെൽട്രോൺ. ടെണ്ടർ ഇവാലുവേഷൻ റിപ്പോർട്ടും ഉപകരാർ കമ്പനികളുടെ വിശദാംശങ്ങളും കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയയും ട്രോയ്സും പ്രധാന പദ്ധതി നിർവ്വഹണ സഹായികളെന്ന് എസ്ആർഐടി. ടെണ്ടർ ഇവാല്യൂഷനിൽ എസ്ആർഐടിക്ക് നൽകിയത് 100ൽ 95 മാർക്കാണ്.

എഐ ക്യാമറ ഇടപാട് വിവാദമായപ്പോൾ ഉപകരാറുകളെ കുറിച്ച് അറിയില്ലെന്നും അറിയേണ്ട കാര്യമില്ലെന്നുമായിരുന്നു കെൽട്രോൺ വാദം. പദ്ധതി നിര്‍വ്വഹണം ഏൽപ്പിച്ചത് എസ്ആര്‍ഐടിയെയാണ്. ഉപകരാർ നൽകിയതിന്റെ ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്ക് മാത്രമാണെന്ന കെൽട്രോൺ വാദം വലിയ വിമര്‍ശനത്തിനും ഇടയാക്കി. ഇതിനിടെയാണ് ഉപകരാറുകളെ കുറിച്ചെല്ലാം എസ്ആര്‍ഐടി കെൽട്രോണിനെ ധരിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ കെൽട്രോൺ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. 2021 മാര്‍ച്ച് 13 ന് എസ്ആര്‍ഐടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്സ് ഇഫോഫോടെകും പദ്ധതി നിര്‍വ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവര്‍ത്തിക്കുന്നുണ്ട്

Post Top Ad