കേരള സ്റ്റോറി സിനിമ നിരോധിക്കണം. - മുസ്ലിം ലീഗ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 May 2023

കേരള സ്റ്റോറി സിനിമ നിരോധിക്കണം. - മുസ്ലിം ലീഗ്


കണ്ണൂർ: കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി ജനങ്ങളിൽ പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്ന കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഇല്ലാനുണക്കഥകൾ പ്രചരിപ്പിച്ച്കേരളത്തിൻറെസൗഹൃദാന്തരീക്ഷം തകർക്കുന്ന ഈ സിനിമക്ക്ഒരുകാരണവശാലുംപ്രദർശനാനുമതിനൽകാൻപാടില്ലെന്നുംയോഗംചൂണ്ടിക്കാട്ടി. നിർമ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള കോറി ഉൽപ്പനങ്ങളുടെവിലവർധനവ്പിൻവലിക്കണമെന്നുംയോഗംആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ 75 വർഷമായി മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ യൂണിയൻമുസ്ലിംലീഗിനെനിരോധിക്കണമെന്നചിലതൽപരകക്ഷികളുടെ ഹർജി തള്ളിയ സുപ്രീംകോടതിവിധിയെയോഗംസ്വാഗതംചെയ്തു. സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി യോഗം ഉദ്ഘാടനംചെയ്തു. പ്രസിഡണ്ട് അഡ്വ.അബ്ദുൽകരീംചേലേരി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള സ്വാഗതം പറഞ്ഞു.

പ്ലാറ്റിനം ജൂബിലി ചലഞ്ച് എന്ന പേരിൽ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ശേഖരിക്കാൻ യോഗം തീരുമാനിച്ചു. ഓരോ മുസ്ലിംലീഗ്പ്രവർത്തകനിൽനിന്നും 75 രൂപ പാർട്ടിക്ക്സംഭാവനയായി സ്വീകരിക്കും. ഖാഇദമില്ലത്തിന്റെ ജന്മദിനമായ ജൂൺ അഞ്ചിന് ഫണ്ട് ശേഖരണം ആരംഭിച്ച ജൂൺ 15 അവസാനിപ്പിക്കും. ജില്ലാഭാരവാഹികളായ മഹമൂദ്കടവത്തൂർ, അഡ്വ:കെ.എ.ലത്തീഫ്, വി പി വമ്പൻ, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, സി.കെമുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ്അള്ളാംകുളം, ടി പി മുസ്തഫ, എൻ.കെ .റഫീഖ്മാസ്റ്റർ, പി.കെ.സുബൈർ പ്രസംഗിച്ചു.

Post Top Ad