ജില്ലയിലെ ക്വാറിസമരം പിൻവലിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 4 May 2023

ജില്ലയിലെ ക്വാറിസമരം പിൻവലിച്ചു

 

 


കണ്ണൂർ: സർക്കാരിന്റെ പുതിയ ക്വാറിനയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ജില്ലയിൽ ക്വാറി ഉടമകൾ നടത്തിയ സമരം പിൻവലിച്ചു. കളക്ടറേറ്റിൽ എ.ഡി.എം. കെ.കെ.ദിവാകരനുമായി ക്വാറി ഉടമകൾ നടത്തിയ ചർച്ചെയ്ക്കാടുവിലാണ് തീരുമാനം.

നികുതികൾക്ക് പുറമെ, എല്ലാ ക്വാറി-ക്രഷർ ഉത്പന്നങ്ങൾക്കും നാല് രൂപ വർധന അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. ഇതോടെ മാർച്ച്‌ 31-ൽ നിലനിന്നിരുന്ന വിലയിൽനിന്ന് നാലുരൂപ കൂടി. അടുത്തദിവസം മുതൽ ജില്ലയിലെ ക്വാറികളും ക്രഷറുകളും തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ ക്വാറി-ക്രഷർ ഇസി ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

മാർച്ച്‌ 31 മുതൽ സർക്കാർ വർധിപ്പിച്ച റോയൽറ്റി, ലൈസൻസ് ഫീസുകളുടെ പേരിൽ ക്വാറി ഉത്പന്നങ്ങൾക്കും വില വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാലത്തേക്ക് ക്വാറികൾ അടച്ചിട്ടത്. ചർച്ചയിൽ യു.സെയ്ത്, രാജീവൻ പാനൂർ, വി.കെ.ബെന്നി, നസീർ പേരട്ട, ഷാജി പയ്യാവൂർ, സിറിൽ ജോസ്, മനോഹരൻ മട്ടന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad