പച്ചക്കറി വില വർധന, ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും; ഹോർട്ടി കോർപ്പ് ചെയർമാൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

പച്ചക്കറി വില വർധന, ഹോർട്ടികോർപ്പ് സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും; ഹോർട്ടി കോർപ്പ് ചെയർമാൻ

 


പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ. ഹോർട്ടികോർപ്പ് സ്റ്റോറുകളിൽ ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ നൽകും. ഓണത്തിന് മുമ്പ് 250 ഗ്രാമശ്രീ സ്റ്റോറുകൾ തുടങ്ങും. ആകെ 1000 സ്റ്റോറുകളാകും ആരംഭിക്കുക. കർഷകർക്കുള്ള കുടിശികയും ഉടൻ വിതരണം ചെയ്യു. നിലവിൽ കർഷകർക്ക് നൽകാനുള്ളത് 12 കോടിയോളം രൂപയാണെന്നും 2022 ഡിസംബർ വരെയുള്ള കുടിശിക വിതരണം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിന്‍റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണ്. നേരത്തെ ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കിൽ ഇപ്പോൾ പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്.മുരിങ്ങയ്ക്കയ്ക്കും പച്ചമുളകിനും വില ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. പയറിനും ബീൻസിനും ഉൽപ്പടെ മിക്ക സാധനങ്ങൾക്കും വില കൂടി. ഇഞ്ചി വില ഡബിൾ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. തക്കാളിക്കും വെളുത്തുള്ളിക്കും, ക്യാരറ്റിനും ഉൾപ്പെടെ റെക്കോർഡ് വില വർധനവാണുണ്ടായിരിക്കുന്നത്. വിപണിയിൽ ഇടെപടാതെ ഇടത് സർക്കാർ ജനങ്ങളുടെ നടുവൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Post Top Ad