കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നു; വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 20 June 2023

കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നു; വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

 


സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ഹവാല കള്ളപ്പണ ഇടപാടുകളിൽ ആണ് പരിശോധന. കേരളത്തിലേക്ക് വൻ തോതിൽ ഹവാല പണം എത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്തുഅടുത്തിടെ കേരളത്തിലേക്ക് ഒഴുകിയത് പതിനായിരം കോടിയുടെ ഹവാലപണം എന്ന് ഇഡി കണ്ടെത്തി. ചെറുകടകൾ കേന്ദ്രീകരിച്ചാണ് ഹവാല ഏജന്റുമാരുടെ പ്രവർത്തനം. 25ൽ അധികം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് ആണ് ഇഡി പരിശോധനകൾ നടത്തുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 15 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഫോറെക്സ്, ​ഗിഫ്റ്റ് ഷോപ്പുകൾ, ജ്വല്ലറി, മൊബൈൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇഡി പരിശോധന നടത്തി.വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും കണ്ടെത്തി. 150 പേർ അടങ്ങുന്ന സംഘമാണ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തുന്നത്. എറണാകുളത്ത് പെന്റാ മേനകയിലെ ഹന ഗ്ലാസസ്, ക്രസന്റ് കളക്ഷൻ എന്നീ കടകളിൽ ആയിരുന്നു പരിശോധന. പെന്റാ മേനകയിൽ മാത്രം 50 കോടി രൂപയുടെ ഹവാല ഇടപാട് ദിവസവും നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഹവാല പണം ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി. സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.


Post Top Ad