മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 20 June 2023

മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍; വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് കോടതി, ഹര്‍ജി ജൂലൈ മൂന്നിലേക്ക് മാറ്റി

 


മണിപ്പൂര്‍ വിഷയം സുപ്രീംകോടതിയില്‍. മണിപ്പൂരിലെ അക്രമം തടയാന്‍ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ എന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി ജൂലൈ 3 ലേക്ക് മാറ്റി. സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.അതേസമയം മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50 നാളുകള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിരുന്നില്ല. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ ഇടപെടല്‍ തേടി ദില്ലിയിലെത്തിയ പ്രതിപക്ഷ പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി കണ്ടേക്കില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന് നിവേദനം നല്‍കി പ്രതിനിധി സംഘം മണിപ്പൂരിലേക്ക് മടങ്ങിയേക്കും.10 പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലിയില്‍ തുടരുന്നത്. അതിനിടെ ആയുധമെടുത്ത് പോരാടുന്ന മെയ്തി ഗ്രൂപ്പുകളോട് ആയുധം താഴെവയ്ക്കാനും സമാധാനം പാലിക്കാനും മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ് അഭ്യര്‍ഥിച്ചു. എന്നാല്‍ കലാപം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപെട്ടുവെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

Post Top Ad