ജനകീയ സമിതികൾ വില്ലേജ് ഓഫീസുകളെ അഴിമതി രഹിതമാക്കും: മന്ത്രി കെ രാജൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 15 June 2023

ജനകീയ സമിതികൾ വില്ലേജ് ഓഫീസുകളെ അഴിമതി രഹിതമാക്കും: മന്ത്രി കെ രാജൻ


പട്ടയമിഷന്റെ ഭാഗമായി വില്ലേജ് തലത്തിൽ ആരംഭിച്ച ജനകീയ സമിതികൾ വില്ലേജ് ഓഫിസുകളെ പൂർണമായും അഴിമതി രഹിതമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചിറക്കൽ, രാമന്തളി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം എൽ എ മാരുടെ നേതൃത്വത്തിൽ ജൂലൈയിൽ മണ്ഡലതലയോഗങ്ങൾ ചേരുമെന്ന്  മന്ത്രി പറഞ്ഞു. പട്ടയത്തിന് അർഹരായവരെ കണ്ടെത്തി ഡാഷ് ബോർഡിൽ ചേർക്കാനും ഭൂമിപ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വില്ലേജ് തല ജനകീയ സമിതികളിൽ പങ്കാളികളാകേണ്ട പൊതു പ്രവർത്തകർ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസർ കൺവീനറായ ജനകീയ സമിതികളിൽ അതത് മണ്ഡലം എം എൽ എ മാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുക. കെ വി സുമേഷ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദശേഖർ മുഖ്യാതിഥിയായി. കണ്ണൂർ തഹസിൽദാർ എം ടി സുരേഷ് ചന്ദ്ര ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, സ്ഥിരം സമിതി അധ്യക്ഷൻ കെ വി സതീശൻ, അംഗം ചന്ദ്രമോഹനൻ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, അംഗം കെ കെ നാരായണൻ, ചിറക്കൽ വില്ലേജ് ഓഫീസർ എ കെ ആരിഫ് തുടങ്ങിയവർ സംസാരിച്ചു.

രാമന്തളിയിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, ജില്ലാപഞ്ചായത്ത് അംഗം സി പി ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ വത്സല, പഞ്ചായത്തംഗം പി പി നാരായണി, എ ഡി എം കെ കെ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.Post Top Ad