ഡൽഹിയിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു; സംഭവം ജി20 ഉച്ചകോടിക്കായി സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

ഡൽഹിയിൽ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ തല്ലിക്കൊന്നു; സംഭവം ജി20 ഉച്ചകോടിക്കായി സുരക്ഷ വർധിപ്പിച്ചതിന് പിന്നാലെ

 


മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഡൽഹി ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട 38 കാരന്റെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് കൊലപാതകം. വെള്ളിയാഴ്ച രാത്രി 11:00 ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനി ഏരിയയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫായാണ് കൊല്ലപ്പെട്ടത്. റോഡ് അരികിൽ വച്ചിരുന്ന സൈക്കിൾ എടുക്കാൻ പുറത്തേക്ക് പോയിയിരുന്നു ഹനീഫിന്റെ 14 വയസ്സുള്ള മകൻ. ഒരു സംഘം ആൺകുട്ടികൾ ബൈക്കിന് പുറത്തും ചിലർ നിലത്തും ഇരിക്കുന്നത് കുട്ടി ശ്രദ്ധിച്ചു. വഴിയിൽ നിന്ന് മാറാൻ 14 കാരൻ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ലെന്നും ഡൽഹി പൊലീസ്.

ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിവച്ചു. ബഹളം കേട്ട് പുറത്തേക്ക് ഓടിയെത്തിയ ഹനീഫ കാണുന്നത് തന്റെ മകനെ ഒരു സംഘം ആൺകുട്ടികൾ അക്രമിക്കുന്നതാണ്. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ സംഘം ഹനീഫക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മർദിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ എയിംസ് ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post Top Ad