ഇന്ത്യയിൽ ആരംഭിച്ച ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്ര തലവന്മാർക്ക് കഴിക്കാൻ ഒരുക്കുന്നത് വ്യത്യസ്ത രുചികൾ. ഐ ടി സി ഹോട്ടല്‍ ശൃംഖലയാണ് ഇവർക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നത്. നേതാക്കൾ താമസിക്കുന്ന ഹോട്ടലുകളിലാണ് പ്രഭാത ഭക്ഷണം തയ്യാറാക്കിയത്. ഉച്ചഭക്ഷണവും വൈകുന്നേരത്തെ സ്നാക്സും ഡിന്നറും ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് ഉച്ചക്ക് വെജിറ്റേറിയന്‍ പ്ലേറ്റര്‍ ഒരുക്കുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിലെ പരമ്പരാഗത വെജിറ്റേറിയന്‍ ഭക്ഷണ രുചികൾ അറിയുന്നത് കൂടിയാണീ ഉച്ച ഭക്ഷണവിരുന്ന്. ഉരുളക്കിഴങ്ങു കൊണ്ടുള്ള തന്തൂരി ആലു, വെണ്ടക്ക കൊണ്ടുള്ള കുര്‍കുറി ബിന്ദി, ഗുച്ചി പുലാവ്, പനീര്‍ ടില്വാല എന്നിവയാണ് ഉച്ചഭക്ഷണത്തിലെ വ്യത്യസ്തമായ വെജിറ്റേറിയൻ ഐറ്റംസ്. രാത്രിയിലെ ഡിന്നറിന് ചോളം കൊണ്ടുള്ള പ്രത്യേക വിഭവങ്ങള്‍ ഉള്‍പ്പെടെയുണ്ട്. ചക്ക, കാട്ടു കൂണ് തുടങ്ങിയവകൊണ്ടുള്ള വിഭവങ്ങള്‍,സാലഡുകൾ, കേരള മട്ട അരി കൊണ്ടുള്ള ചോർ എന്നിവയും ഉണ്ട്. വിവിധതരം ഡെസേര്‍ട്ടുകളും ഇവക്കൊപ്പമുണ്ടാകും. കുങ്കുപൂവ് ഉള്‍പ്പെടെ ചേര്‍ത്തുള്ള കശ്മീരി കഹ്വ ഗ്രീന്‍ ടീയും ഫില്‍റ്റര്‍ കോഫിയും ഡാര്‍ജലിങ് ടീയുമെല്ലാം ഇവർക്ക് രുചിക്കാനാകും. പഞ്ചാബിലെ തട്ക ദാൽ ,ഊത്തപ്പം , ഇഡ്ലി ബംഗാളി രസഗുള, ദക്ഷിണേന്ത്യയിലെ മസാല ദോശ, ജിലേബി തുടങ്ങി നിരവധി പ്രത്യേക വിഭവങ്ങളും മധുരപലഹാരങ്ങളും വിളമ്പും. കൂടാതെ ഗോൽഗപ്പ, ദഹി ബല്ല, സമൂസ, ഭേൽപുരി, വടപാവ്, ചത്പതി ചാട്ട് തുടങ്ങിയ സ്ട്രീറ്റ്ഫുഡ് ഭക്ഷണങ്ങളും തീൻ മേശയിൽ ഉണ്ടാകും.