ഓണം സ്പെഷ്യല്‍ ഡ്രൈവ്; എക്സൈസ് പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

ഓണം സ്പെഷ്യല്‍ ഡ്രൈവ്; എക്സൈസ് പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

 


ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകൾ രജിസ്റ്റർ ചെയ്ത് എക്സൈസ്. 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും കേസുകളിൽ അറസ്റ്റിലായി.ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും നടത്തി. മയക്കുമരുന്ന് കേസില്‍ 56 വാഹനങ്ങളും അബ്കാരിയില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം , കോട്ടയം , ആലപ്പുഴ ജില്ലകളിലാണ്. കാസര്‍കോട് ജില്ലയില്‍ ആണ് കുറവ് . അബ്കാരി കേസ് ഏറ്റവുമധികം പാലക്കാട് , കോട്ടയം ജില്ലകളിലുമാണ്. വയനാട്ടിലും ഇടുക്കിയിലും ആണ് അബ്കാരി കേസുകളിൽ കുറവ് .പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴചുമത്തി. 2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. എംഡിഎംഎ, ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹാഷിഷ് ഓയില്‍, മെതാംഫെറ്റമിന്‍, നൈട്രോസെഫാം ഗുളിക,ട്രെമഡോള്‍ എന്നിവയും പിടിച്ചെടുത്തു. കൂടാതെ കഞ്ചാവ്, കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടി. അബ്കാരി കേസുകളില്‍ ചാരായം, വാഷ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, വ്യാജമദ്യം, ഇതര സംസ്ഥാന മദ്യം എന്നിവയും പിടിച്ചു.


Post Top Ad