വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തൊക്കെ? - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തൊക്കെ?


വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി കേരളാപൊലീസ്. സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്ന പക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ് എന്നും കേരളാപൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാമെന്നും കേരള പൊലീസിന്റെ കുറിപ്പിൽ പറയുന്നു. പരിശോധനാസമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം – പരിവാഹൻ ആപ്പ് ലോഗിന്‍ ചെയ്ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും എന്നും പറയുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വാഹനത്തില് നിര്ബന്ധമായും സൂക്ഷിക്കേണ്ട രേഖകള് എന്തെല്ലാമാണ്?
സബ് ഇന്സ്പെക്ടര് റാങ്കില് കുറയാത്ത പോലീസ് ഓഫീസര് പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള് ഹാജരാക്കേണ്ടതാണ്.
# രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്
# ടാക്സ് സര്ട്ടിഫിക്കറ്റ്
#ഇന്ഷുറന്സ് സര്ട്ടിഫിക്കറ്റ്
#പുക പരിശോധന സര്ട്ടിഫിക്കറ്റ് (ഒരു വര്ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്ക്ക്)
# ട്രാന്സ്പോര്ട്ട് വാഹനമാണെങ്കില് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ്
# പെര്മിറ്റ് (3000 kg ല് കൂടുതല് GVW ഉള്ള വാഹനങ്ങള്ക്കും ട്രാന്സ്പോര്ട്ട് വാഹനങ്ങള്ക്കും – സ്വകാര്യ വാഹനങ്ങള് ഒഴികെ)
# ട്രാന്സ്പോര്ട്ട് വാഹനമാണെങ്കില് ഓടിക്കുന്നയാള്ക്ക് ട്രാന്സ്പോര്ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല് കൂടുതല് GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്മാര്ക്ക് )
# വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്സ്
രണ്ടു രീതിയില് ഈ രേഖകള് പരിശോധനാ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കാം. മേല്വിവരിച്ച രേഖകള് ഡിജിലോക്കറില് ലഭ്യമാക്കുകയാണ് ആദ്യ മാര്ഗം. ഇതിനായി ഡിജിലോക്കര് ആപ്പില് നേരത്തെതന്നെ മേല്വിവരിച്ച രേഖകള് ഡിജിറ്റല് മാര്ഗത്തില് സൂക്ഷിക്കേണ്ടതാണ്. പരിശോധനാസമയത്ത് ഡിജിലോക്കര് ആപ്പ് അഥവാ എം – പരിവാഹൻ ആപ്പ് ലോഗിന് ചെയ്ത് രേഖകള് കാണിച്ചാല് മതിയാകും.
രണ്ടാമത്തെ മാര്ഗം എന്നത് ഒറിജിനല് രേഖകള് പരിശോധനാ ഉദ്യോഗസ്ഥന് മുന്നില് ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസന്സ്, ഇന്ഷുറന്സ്, പെര്മിറ്റ് എന്നിവയാണ് നിര്ബന്ധമായും ഹാജരാക്കേണ്ട ഒറിജിനല് രേഖകള്. മറ്റു രേഖകളുടെ ഒറിജിനല് 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല് മതിയാകും.
ലേണേഴ്സ് പതിച്ച വാഹനമാണെങ്കില് വാഹനം ഓടിക്കുന്നയാള്ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്സ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസന്സ് ഉള്ള ഒരാള് വാഹനത്തില് ഒപ്പം ഉണ്ടായിരിക്കുകയും വേണം.
ഡിജിലോക്കര് ആപ്പ് ഡൗണ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details…
എം – പരിവാഹൻ ആപ്പ് ഡൗണ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്-



Post Top Ad