മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Friday, 15 September 2023

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു


മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപ്പ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. ട്രൈബല്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിന്‍വലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചുവെന്നും മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നിപാ വൈറസ് സ്ഥിരീകരണത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് IGNTU വില്‍ അഡ്മിഷന്‍ നിഷേധിക്കുന്ന നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികളും, നിപ്പാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്, അഡ്മിഷന്‍ നടപടി ക്രമങ്ങളുടെ തലേദിവസമാണ് അധികൃതര്‍ വിജ്ഞാപനമിറക്കുന്നത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും യാത്രാ മധ്യേ യായിരിക്കുകയും പെട്ടന്നുള്ള അറിയിപ്പ് മൂലം പ്രവേശനം നല്‍കാതിരിക്കുകയും ചെയ്യുന്നത് നീതി നിഷേധമാണെന്ന് എം പി കത്തില്‍ ചൂണ്ടികാട്ടി. പ്രവേശനം നഷ്ടപ്പെടുത്തുന്നത് ഓരോ വിദ്യാര്‍ഥിയുടെ ഭാവിയും അക്കാദമിക ജീവിതവും അനിശ്ചിതത്ത്വത്തിലാക്കും. IGNTU അധികൃതരുടെ ഈ നടപടിയില്‍ ഇടപെടണമെന്നും, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാനാവശ്യമായ എല്ലാ സജീകരണങ്ങള്‍ നടത്തണമെന്നും എ എ റഹീം എം പി കത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.Post Top Ad