വിശ്വകർമ്മജയന്തി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 16 September 2023

വിശ്വകർമ്മജയന്തി

വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും പ്രപഞ്ചസ്രഷ്ടാവും തൊഴില്‍ ശക്തിയുടെ അധിപനായും നിറഞ്ഞുനില്‍ക്കുന്ന വിശ്വകര്‍മദേവന് സമസ്തചരാചരങ്ങളും പ്രണാമം അര്‍പ്പിച്ച് പ്രാചീന ഭാരതീയര്‍ ആചരിക്കുന്ന പുണ്യദിനമാണ് കന്നി സംക്രാന്തി ദിനമായ സപ്തംബര്‍ 17 വിശ്വകര്‍മ ദിനം. 

ഉത്തരഭാരതത്തില്‍ ഈ ദിനം വിശ്വകര്‍മപൂജ എന്നറിയപ്പെടുന്നു. അന്നേദിവസം ഫാക്ടറികള്‍ മുതല്‍ പണിശാലകള്‍വരെ യന്ത്രങ്ങളും പണിയായുധങ്ങളും പൂജയ്ക്കുവച്ച് വിശ്വകര്‍മ ദേവനെ പ്രണമിച്ചുകൊണ്ട് നദികളില്‍ വിശ്വകര്‍മ വിഗ്രഹങ്ങള്‍ ഭക്തിപൂര്‍വം നിമജ്ജനം ചെയ്യുന്നു. 

വിശ്വകര്‍മദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങള്‍ വിശ്വകര്‍മ ദിനത്തിന് പൊതു അവധി പ്രഖ്യാപിക്കുകയും, ഈ ദിനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തി ആചരിക്കുകയും ചെയ്തുവരുന്നു. 

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ സ്രഷ്ടാക്കളായ വിശ്വകര്‍മജരെ അംഗീകരിച്ചുകൊണ്ട് പ്രൗഢമായ വിശ്വകര്‍മ സംസ്‌കൃതിയുടെ ഓര്‍മപുതുക്കലാണ് വിശ്വകര്‍മദിനം.പരമ്പരാഗത തൊഴിൽ മേഖലയ്ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പിഎംവിശ്വകർമ്മയോജനയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും.

ഭാരതത്തിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈ തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ കീഴിൽ പതിനെട്ട് പരമ്പരാഗത തൊഴിലുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുക

Post Top Ad