തിളങ്ങിയത് സമരവിക്രമ മാത്രം! ഏഷ്യാ കപ്പില്‍ ശ്രീങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് കുഞ്ഞന്‍ വിജയലക്ഷ്യം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 9 September 2023

തിളങ്ങിയത് സമരവിക്രമ മാത്രം! ഏഷ്യാ കപ്പില്‍ ശ്രീങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് കുഞ്ഞന്‍ വിജയലക്ഷ്യം.

 

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് 258 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ് എന്നിവരുടെ രണ്ട് വിക്കറ്റുകളാണ് നിയന്ത്രിച്ച് നിര്‍ത്തിയത്. ... റണ്‍സ് നേടിയ സധീര സമരവിക്രമ പുറത്താവാതെ നിന്നു. കുശാല്‍ മെന്‍ഡിസാണ് (50) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. അഫീഫ് ഹുസൈന് പകരം നസും അഹമ്മദ് ടീമിലെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.മത്സരത്തിന്റെ ആറാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ദിമുത് കരുണാരത്‌നയെ (18) ശ്രീലങ്കയ്ക്ക് നഷ്ടമായി. മഹ്‌മൂദിനായിരുന്നു വിക്കറ്റ്. പിന്നാലെ മൂന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (40) - മെന്‍ഡിസ് സഖ്യം 74 കൂട്ടിചേര്‍ത്തു. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി ഷൊറിഫുല്‍ ബംഗ്ലാദേസിന് ബ്രേക്ക് ത്രൂ നല്‍കി. മെന്‍ഡിസിനേയും ഷൊറിഫുളും മടക്കി. തുടര്‍ന്നെത്തിയ ചരിത് അസലങ്ക (10), ധനഞ്ജയ ഡിസില്‍ (6), ദസുന്‍ ഷനക (24), ദുനിത് വെല്ലലാഗെ (3), മഹീഷ് തീക്ഷണ (2) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. സമരവിക്രമയ്‌ക്കൊപ്പം കശുന്‍ രചിത (1) പുറത്താവാതെ നിന്നു. 72 പന്തുകള്‍ നേരിട്ട സമരവിക്രമ രണ്ട് സിക്സും  ഏഴ് ഫോറും നേടി.

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ ആദ്യ മത്സരമാണിത്. ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ബംഗ്ലാദേശിന് ജയിക്കേണ്ടത് അനിവാര്യമാണ്. 

ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാര്തനെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത്ര അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കശുന്‍ രജിത, മതീഷ പതിരാന. 

ബംഗ്ലാദേശ്: മുഹമ്മദ് നെയിം, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം, ഷമീം ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുല്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, നസും അഹമ്മദ്.


Post Top Ad