ഉളിക്കൽ ടൗണിനടുത്ത് ലിസ്കോ വായനശാലയ്ക്ക് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.കോക്കാട് കോളനിയിലെ ഗോകുൽ (22) ആണ് മരണപ്പെട്ടത്. കൂടെ സഞ്ചരിച്ച പയ്യാവൂർ ഉപ്പു പടന്ന കോളനിയിലെ വിഷ്ണു (21)വിനെ സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മരണപ്പെട്ട ഗോകുൽ കൂലിപ്പണിക്കാരനാണ്. അച്ഛൻ: ഗോപാലൻ അമ്മ: രജനി സഹോദരങ്ങൾ: രഞ്ജിത്ത്, ഗോപിക