കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ എറണാകുളം മാറമ്പിള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സൗകര്യം ഒരുക്കിയത്. കൊച്ചി മെട്രോ, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ അങ്ങിനെ നിരവധി അനുഭവങ്ങൾ.മന്ത്രി വി ശിവന്‍കുട്ടിയാണ് യാത്രയുടെ വിഡിയോ പങ്കുവച്ചത്. ഇവരിൽ ഭൂരിഭാഗവും ഇതൊന്നും ജീവിതത്തിൽ നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തവർ ആയിരുന്നു എന്നാണ് വസ്തുത.ഒരുകൂട്ടം അമ്മമാരെ അവരുടെ ആഗ്രഹപ്രകാരം കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയതിന് നന്ദിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചി നഗരത്തിന്റെ വിവിധ അനുഭവങ്ങൾ പകർന്നു നൽകിയ യാത്ര വളരെയധികം ഇഷ്ടപ്പെട്ടന്ന് അമ്മമാര്‍ പറയുന്നു
Friday 15 September 2023
Home
Unlabelled
കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ
കൊച്ചിയിലെ ഒരുകൂട്ടം അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി ഡിവൈഎഫ്ഐ
About We One Kerala
We One Kerala