മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 17 September 2023

മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ധൈര്യമുണ്ടോ?’ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി



തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം ഉദയനിധിക്കില്ല. മറ്റ് മതങ്ങളെക്കുറിച്ച് സംസാരിക്കാൻ ഡിഎംകെ നേതാവിന് ധൈര്യമുണ്ടോയെന്നും കേന്ദ്ര ധനമന്ത്രി ചോദിച്ചു.സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ അടുത്തിടെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നിർമല സീതാരാമൻ. ‘ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് ഉദയനിധി. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞക്കിടെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണെങ്കിലും, ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങൾക്കില്ല’-നിർമല സീതാരാമൻ പറഞ്ഞു.സനാതന ധർമ്മ അനുയായികൾക്കെതിരെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടുതലായി കാണപ്പെടുന്നത് അവർ പ്രതികാരം ചെയ്യാത്തതുകൊണ്ടാണെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. അതേസമയം ഉദയനിധിയുടെ തലയ്ക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തെയും സീതാരാമൻ അപലപിച്ചു


.

Post Top Ad