മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 10 September 2023

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ



മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കോഴിക്കോട് റൂറൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നടക്കാവ് എസ്ഐ വിനോദ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.അത്തോളി സ്വദേശിയായ യുവതിയോട് എസ് ഐ വിനോദ് കുമാർ മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുകയും , ആയുധമുപയോഗിച്ച് മർദിക്കുകയും ചെയ്തത് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.മദ്യലഹരിയിൽ നടക്കാവ് എസ് ഐ വിനോദ്‌കുമാർ കൊളത്തൂരിൽ വച്ച് യുവതിയെയും കുടുംബത്തെയും മർദിച്ച സംഭവത്തിൽ കാക്കൂർ പൊലീസാണ് അന്വേഷണം നടത്തിയത്. ജനനേന്ദ്രിയത്തിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു


.

Post Top Ad