മുംബൈ: സെപ്തംബര്‍ 7നാണ് ഷാരൂഖ് ഖാന് നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാന് റിലീസായത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രം എന്ന നേട്ടത്തിലേക്കാണ് ജവാന് ഇപ്പോള്‍ കുതിച്ചെത്തിയിരിക്കുന്നത്. ഈ വേഗത്തില്‍ ചിത്രം ബോക്സോഫീസില്‍ തൂത്തുവാരല്‍ നടത്തിയാല്‍ ഈ വര്‍ഷം ഇറങ്ങിയ ഷാരൂഖ് ചിത്രം പഠാന്റെ കളക്ഷന്‍ തന്നെ തകരുമെന്നാണ് ബോളിവുഡിലെ സംസാരം.
തമിഴില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന് തെന്നിന്ത്യയില്‍ സമിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ ബോളിവുഡ് ബോക്സോഫീസിലും ഓവര്‍സീസിലും ചിത്രം വന്‍ അഭിപ്രായവും ബോക്സോഫീസ് പ്രകടനവും നടത്തുകയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്മെന്റിന്റെ ഏറ്റവും ലാഭകരമായ ചിത്രമായി 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ജവാന് മാറുമെന്നാണ് വിവരം.മുംബൈ: സെപ്തംബര്‍ 7നാണ് ഷാരൂഖ് ഖാന് നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാന് റിലീസായത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രം എന്ന നേട്ടത്തിലേക്കാണ് ജവാന് ഇപ്പോള്‍ കുതിച്ചെത്തിയിരിക്കുന്നത്. ഈ വേഗത്തില്‍ ചിത്രം ബോക്സോഫീസില്‍ തൂത്തുവാരല്‍ നടത്തിയാല്‍ ഈ വര്‍ഷം ഇറങ്ങിയ ഷാരൂഖ് ചിത്രം പഠാന്റെ കളക്ഷന്‍ തന്നെ തകരുമെന്നാണ് ബോളിവുഡിലെ സംസാരം.
തമിഴില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന് തെന്നിന്ത്യയില്‍ സമിശ്ര പ്രതികരണം ലഭിച്ചപ്പോള്‍ ബോളിവുഡ് ബോക്സോഫീസിലും ഓവര്‍സീസിലും ചിത്രം വന്‍ അഭിപ്രായവും ബോക്സോഫീസ് പ്രകടനവും നടത്തുകയാണ്. റെഡ് ചില്ലീസ് എന്റര്‍ടെയ്മെന്റിന്റെ ഏറ്റവും ലാഭകരമായ ചിത്രമായി 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ജവാന് മാറുമെന്നാണ് വിവരം.