WE ONE KERALA ഇന്നറിയാൻ; സപ്തംബര്‍ 14 കേരള ഗ്രന്ഥശാല ദിനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 14 September 2023

WE ONE KERALA ഇന്നറിയാൻ; സപ്തംബര്‍ 14 കേരള ഗ്രന്ഥശാല ദിനം


കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബർ 14 ഗ്രന്ഥശാലാദിനമായി ആചരിച്ചു വരുന്നു. സമാനതകളില്ലാത്ത സവിശേഷതകൾ ഉൾക്കൊള്ളുന്ന സാംസ്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ ഈ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. കേരളത്തെ സമ്പൂർണ്ണ സാക്ഷരതയിലേക്കും പ്രബുദ്ധതയിലേക്കും നയിക്കുന്നതിൽ മികച്ച പങ്കുവഹിച്ച പ്രസ്ഥാനമാണിത്. തിരുവനന്തപുരത്ത് 1829-ല്‍ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാളിൻ്റെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി  സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. 1894 ൽ വഞ്ചിയൂരിലെ കുന്നു പുറത്ത് സ്ഥാപിതമായ സുഗുണ പോഷിണിയാണ് പൊതു ജനങ്ങളാൽ സ്ഥാപിതമായ ആദ്യത്തെ ഗ്രന്ഥശാല. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14-ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു. തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14-ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. അന്ന് രൂപീകരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാലാ സംഘം’ ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സിലായി മാറിയത്. 1945ൽ 47 ഗ്രന്ഥശാലകളുമായി ആരംഭിച്ച ഈ പ്രസ്ഥാനത്തിൽ ഇപ്പോൾ 8500 ഓളം ഗ്രന്ഥശാലകളാണുള്ളത്. സാമൂഹ്യ നവോത്ഥാനത്തിലും നവകേരള നിർമാണത്തിലും സാക്ഷരതായജ്ഞത്തിലും വലിയ പങ്കുവഹിച്ച പ്രസ്ഥാനമായി ചരിത്രത്തിൽ ഇടം നേടാൻ സംഘത്തിനു കഴിഞ്ഞു.



Post Top Ad