യുപിയിൽ 12 കാരിയെ 4 പേർ കൂട്ടമാനഭംഗത്തിനിരയാക്കി; 2 പ്രതികൾ അറസ്റ്റിൽ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 17 November 2023

യുപിയിൽ 12 കാരിയെ 4 പേർ കൂട്ടമാനഭംഗത്തിനിരയാക്കി; 2 പ്രതികൾ അറസ്റ്റിൽ.

 

12 വയസ്സുകാരിയെ നാലുപേർ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് പേർ തട്ടിക്കൊണ്ടുപോയ ശേഷം വനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ഈസ്റ്റ് ആശിഷ് ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. വീട്ടിൽ നിന്ന് അൽപം അകലെയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. പ്രതികളിലൊരാൾ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്താറുണ്ടെന്ന് ഇരയുടെ അമ്മ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഉടൻ പിടിയിലാകുമെന്നും ഡിസിപി കൂട്ടിച്ചേർത്തു.


Post Top Ad