ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. എറണാകുളം ആലുവ സ്വദേശി അജിത്തിനെ (19)യാണ് ചൊക്ലി പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇരുവരെയും എറണാകുളത്ത് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം ലഭിച്ച പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ചൊക്ലി ഇൻസ്പെക്ടർ ഓഫ് പൊലീസ് സി.ഷാജു, എ.എസ്.ഐമാരായ സുധീർ, സുനിൽകുമാർ, സീനിയർ സിപിഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
WE ONE KERALA
NM